കടലളന്ന ചൂരയും കൂട്ടി ഒരു ഉരുള ചോറ്

കടലിനെ തോൽപ്പിക്കാൻ ഒരുങ്ങുന്ന മനുഷ്യർക്ക് ഇവയുടെ സഞ്ചാരപഥം തുടരുക എന്നത് അതീവ ശ്രമകരമായ ഒന്നാണ്.

ലോകത്തിലെ മുഴുവൻ കടലുകളിലും നീന്തിയെത്താൻ മനുഷ്യർക്കു പരിമിതിയുണ്ട്. എന്നാൽ ചൂരക്ക് അതില്ല, സമുദ്രാതിർത്തികൾ ഭേദിച്ച് വർഷത്തിൽ നാലായിരത്തിലേറെ കിലോമീറ്ററാണ് ഇവ താണ്ടുന്നത്. തുടർച്ചയായി സഞ്ചരിക്കാറില്ലെങ്കിലും ചൂരക്ക്  മണിക്കൂറിൽ എഴുപത്തിയഞ്ചു കിലോമീറ്റർ വേഗതയുണ്ട്. കടലിനെ തോൽപ്പിക്കാൻ ഒരുങ്ങുന്ന മനുഷ്യർക്ക് ഇവയുടെ സഞ്ചാരപഥം തുടരുക എന്നത് അതീവ ശ്രമകരമായ ഒന്നാണ്. ചൂരയുടെ സഞ്ചാരമാർഗ്ഗം മനസ്സിലാകിയത് കേവലം കൗതുകത്തിന് വേണ്ടി മാത്രമായിരുന്നില്ല. കടലിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ഇവയെ ലഭിക്കുമെന്നത് അറിയാൻ വേണ്ടി ആയിരുന്നു.

ശരീരഘടനയാണ് വേഗത്തിൽ നീന്താനുള്ള കഴിവ് ചൂരക്ക് നൽകുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തിലുള്ള താപനിലക്ക് അനുസരിച്ചാണ് ഈ മൽസ്യം സഞ്ചരിക്കാറുള്ളത്. ചൂടു കൂടിയ ജലവും  കുറഞ്ഞ ജലവും ഒന്നിക്കുന്നതിനിടയിലുള്ള താപസൗഹൃദ മേഖലകളിലാണു ചൂര  തങ്ങുന്നത്. ഇതിന്  പുറമെ തീറ്റ ധാരാളമായുള്ള പ്രദേശത്തും  കൂട്ടമായി പ്രത്യക്ഷപ്പെടാറുണ്ട്. ഋതുക്കൾക്കനുസരിച്ച് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്യുന്നു.


കൂന്തൽ അച്ചാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like