മഞ്ഞൾ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം...

കറികൾ ഉണ്ടാക്കുമ്പോൾ എപ്പോഴും നമ്മൾ മഞ്ഞൾ പൊടി  ഉപയോഗിക്കുന്നു

മഞ്ഞൾ പാദം മുതൽ തല വരെ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്.പ്രോട്ടീൻ,വിറ്റാമിനുകൾ,കാൽസിയം,ഇരുമ്പും,മെഗ്നീഷ്യ൦ ,സിങ്ക് തുടങ്ങിയവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.പ്രതിരോധ ശേഷി കൂട്ടാനും,ദഹന ശക്തിക്കും കരൾ സംരക്ഷണത്തിനും മഞ്ഞൾ അത്യുത്തമമാണ്.മഞ്ഞളിന്റെ ഗുണ ഫലങ്ങൾ പരിശോധിക്കാം...

മഞ്ഞളിലുള്ള ലിപ്പോപോളിസാക്കറൈഡ്  എന്ന പദാർത്ഥമാണ് പ്രതിരോധ ശേഷി കൂട്ടാൻസഹായിക്കുന്നത്.ബാക്ടീരിയ,വൈറസ്,ഫംഗസ്  തുടങ്ങിയവയെ പ്രതിരോധിക്കാനും ,ശരീരത്തിന് കരുത്ത് നൽകി രോഗങ്ങളെ അകറ്റി നിർത്താനും മഞ്ഞളിന് കഴിയുന്നു.കറികൾ ഉണ്ടാക്കുമ്പോൾ എപ്പോഴും മ്മൾ മഞ്ഞൾ പൊടി  ഉപയോഗിക്കുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് മഞ്ഞൾ.നെഞ്ചേരിച്ചിൽ  ഉണ്ടാവുമ്പോൾ നാല് കപ്പ് തിളപ്പിച്ച വെള്ളത്തിൽ മഞ്ഞൾ ചേർത്ത്  കുടിച്ചാൽ മതിയാകും.

മഞ്ഞൾ കരളിനെ സംരക്ഷിക്കുന്നു.രക്തം ശുചീകരിക്കാൻ മഞ്ഞളിന് കഴിയുന്നു.ഒപ്പം രക്ത ചംക്രമണം കൂട്ടാനും സാധിക്കുന്നു.ഇതിനാൽ ശരീരത്തിൽ നിന്നും വിശാംശങ്ങൾ പുറംതള്ളാൻ മഞ്ഞൾ കരളിനെ സഹായിക്കുന്നു.മറവി രോഗത്തെ ചെറുക്കാൻ  സഹായിക്കുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് കൂട്ടാനും തലച്ചോറിലെ പ്ലാക്ക് നീക്കാനുമുള്ള മഞ്ഞളിന്റെ കഴിവാണ്.കൂടാതെ പ്രമേഹം -ഇൻസുലിന്റെയും ,ഗ്ലുക്കോസിന്റെയും അളവ് നിയന്ത്രിക്കാൻ മഞ്ഞളിന് ഒരു പരിധിവരെ കഴിയുന്നു.

പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാൻ  മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്ന് ശാസ്ത്ര ലോകം സാക്ഷ്യപ്പെടുത്തുന്നു.പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ആണ്  മഞ്ഞൾ ,എത്ര വലിയ മുറിവാണെങ്കിലും അതിനെ പ്രതിരോധിക്കാൻ മഞ്ഞളിന് കഴിവുണ്ട്.

കടപ്പാട്-റിയൽ ന്യൂസ് കേരള.



ബ്രിട്ടനിൽ വീണ്ടും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തി...

https://enmalayalam.com/news/n4gaOQ8G

Author
No Image

Naziya K N

No description...

You May Also Like