പൊരുതി തളർന്ന് പ്രതിരോധ സേന; പഞ്ച്ശീർ പിടിച്ചെടുത്തതായി താലിബാൻ

താലിബാൻ നിയന്ത്രണത്തിലേക്ക് പഞ്ച്ശീറിലെ വിജയത്തോടെ രാജ്യം എത്തി, ഇതോടെ പൂർണമായും യുദ്ധം അവസാനിക്കുകയാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു

ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്ശീർ കീഴടക്കി താലിബാൻ. പഞ്ച്ശീറിൻ്റെ തലസ്ഥാനമായ ഖസാറക്കിൽ താലിബാൻ പ്രവേശിച്ചതായാണ് സൂചന. ഖസാറക്കിനോട് ചേർന്നുള്ള റുഖ ജില്ലാ കേന്ദ്രവും പോലീസ് ആസ്ഥാനവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. താലിബാൻ നിയന്ത്രണത്തിലേക്ക് പഞ്ച്ശീറിലെ വിജയത്തോടെ രാജ്യം എത്തി, ഇതോടെ പൂർണമായും യുദ്ധം അവസാനിക്കുകയാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ  പ്രതിരോധസേന പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത നിഷേധിച്ചു. പഞ്ച്ശീർ പ്രതിരോധ സേനയുടെ ചീഫ് കമാൻഡർ ആയ സലേ മുഹമ്മദ് സംഘർഷത്തിൽ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. പ്രതിരോധസേനാ തലവൻ അഹമ്മദ് മൌസൂദ് വെടിനിർത്തലിന് ആഹ്വാനം ചെയ്തെങ്കിലും താലിബാൻ ഇതു തള്ളിക്കളഞ്ഞെന്നാണ് സൂചന. ആത്മീയ നേതാക്കൾ സംഘർഷം ശമിപ്പിക്കാൻ മധ്യസ്ഥത ശ്രമം തുടരുകയാണ്. 

ഇതിനിടെ  സമൂഹമാധ്യമങ്ങളിൽ താലിബാൻ പഞ്ച്ശീർ പ്രവിശ്യ ഗവർണറുടെ ഔദ്യോഗിക വസതിയടക്കമുള്ള തന്ത്രപ്രധാനമേഖലകളിൽ എത്തിയ ചിത്രങ്ങൾ എത്തിയിട്ടുണ്ട്. പഞ്ച്ശീറിൽ പാകിസ്ഥാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബാക്രമണം നടത്തിയെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. അഫ്ഗാൻ മാധ്യമമായ അമാജ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നിർബന്ധമായും പെണ്‍കുട്ടികൾ മുഖം മറക്കണം; സർവകലാശാലകളില്‍ മാർഗരേഖ പുറത്തിറക്കി താലിബാന്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like