വനം കൊള്ളയല്ല , മരക്കൊള്ളയാണ് - അഡ്വ. ഇ എം സുനിൽകുമാർ

ഇന്ന് പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മുട്ടിൽ മരം മുറിയും വനം കൊള്ളയും. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്. 

2020 ഒക്ടോബർ മാസത്തിൽ ഇടുക്കി ജില്ലയിലെ കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ ജനങ്ങളും അവരുടെ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവാദം നല്കണമെന്നാവിശ്യപ്പെട്ട് സമ്പൂർണ ഹാർത്തലും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

ഇതേതുടർന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ 1964 ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേതഗതി വരുത്തുവാനും കൃഷിക്കാരുടെ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ അവർക്ക് വെട്ടിയെടുത്ത് വിൽക്കാമെന്നും അതിന് തടസ്സം നിൽക്കുന്ന ഫോറസ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാം എന്നുള്ള സർക്കുലർ റവന്യൂ സെക്രട്ടറി ഇറക്കി.

ഈ സർക്കുലറിന്റെ ഓരം പിടിച്ചാണ് കേരളത്തിലെ വനമേഖലയിലെ മരങ്ങളെല്ലാം അരിഞ്ഞു വീഴ്ത്തപ്പെട്ടത്.

കൊറോണാ കാലത്ത് ആഘോഷിക്കേണ്ട സെഞ്ച്വറി

Author
Sub-Editor

Sabira Muhammed

No description...

You May Also Like