മുറ്റത്തുള്ള തുളസി നിസാരക്കാരനല്ല.

നമ്മൾ നിസാരമായി കരുതുന്ന തുളസിക്ക് അവിശ്വസനീയമായ ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് .

രോഗപ്രതിരോധത്തിനും ശക്തിവർദ്ധിക്കാനും മുറ്റത്ത്‌ ഒരു തുളസിസിച്ചെടി നടൂ--എന്നിട്ട് അതിന്റെ മൂന്നു ഇലകൾ മൂന്നു കുരുമുളക് മണികളും ചേർത്ത് മൂന്നു നേരം ഭക്ഷണശേഷം രണ്ടു മാസത്തേക്ക് കഴിച്ചുനോക്കൂ. നിങ്ങളുടെ പല രോഗങ്ങളും ഇല്ലാതയാവും. ത്വക്‌രോഗങ്ങൾ ബാധിച്ചിടത്ത്‌ തുളസിയില അരച്ചുപുരട്ടണതും ദിവസത്തിൽ മൂന്നു പ്രാവശ്യം രണ്ടില വീതം തിന്നുന്നതും നന്നാവും. രണ്ടോ മൂന്നോ തുള്ളി തുളസിയില നീര് ചെവിയിൽ ഉറ്റിച്ചാൽ ചെവിവേദന പോവും. വയറുകടിക്ക്‌ തുളസിവേര്  വെറ്റിലയ്ക്കകത്തു പൊതിഞ്ഞു മൂന്ന് പ്രാവശ്യം ചവയ്‌ക്കുക. മാറിയില്ലെങ്കിൽ ഒരു പ്രാവശ്യം കൂടി ആവർത്തിക്കുക. തുളസിനീര് രണ്ടു മൂന്നു തുള്ളി ഒരു സ്പൂൺ പഞ്ചസാര ചേർത്തുകഴിച്ചാൽ തലചുറ്റൽ  മാറും. പനിയോ വൈറൽ പനിയുണ്ടെങ്കിൽ തുളസിനീര് ഒരു നുള്ളു ഉപ്പ് ചേർത്ത് ചെറുതായി ചൂടാക്കി മൂന്നു ദിവസം മൂന്നു നേരം കഴിക്കുക. വേറെ മരുന്നൊന്നും വേണ്ടി വരില്ല. 

തുളസിവേരിന്റെയും തുളസിക്കമ്പിന്റെയും ഉണക്കിയ പൊടി ശ്വസിച്ചാൽ മൂക്കിലുള്ള  അസുഖങ്ങൾ മാറും. അമിതാഹാരം കഴിച്ചനുഭവപ്പെടുന്ന ബുദ്ധിമുട്ടിന്‌ കുറച്ച് തുളസിയില കഴിച്ചു വെള്ളം കുടിച്ചാൽ മതിയാവും. പനിയുളളപ്പോൾ തോന്നുന്ന ദാഹത്തിന് (ചുട്ടുപുകച്ചിൽ) തണുത്തവെള്ളത്തിൽ  തുളസിയില ചതച്ചിട്ട് ആ വെള്ളം മൂന്നു പ്രാവശ്യം കുടിച്ചാൽ മതി. കുട്ടികളുടെ ഛർദ്ദിക്കു ഒരു ടേബിൾ സ്പൂൺ  പശുവിൻ പാലും കുറച്ച് തുളസി വിത്തും കൂടി ചതച്ചു കുഴമ്പാക്കി കൊടുക്കുന്ന സമയത്ത് കുറച്ച് പാൽ കൂടി ചേർത്ത് കുട്ടികൾക്ക് കൊടുക്കുക. നിശാന്ധത (night blindness) എന്ന രോഗാവസ്ഥയിൽ രണ്ടാഴ്ചയോളം  കൃഷ്ണതുളസിയുടെ നീര് കണ്ണിലൊഴിക്കുകയും ത്രിഫല വെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

ശബ്‌ദത്തിന്റെ പ്രാധാന്യം !

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like