വാക്‌സിൻ കമ്പനികളുടെ നയത്തിൽ മാറ്റം വരുത്തണം; ആവശ്യവുമായി സ്വകാര്യ ആശുപത്രികൾ സുപ്രീംകോടതിയിൽ

ആവശ്യത്തിന് അനുസരിച്ച് വാക്‌സിൻ വാങ്ങാൻ കഴിയുന്ന വിധത്തിൽ മാദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. 

വാക്‌സിൻ വാങ്ങാനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കേരള സ്വകാര്യ ആശുപത്രി അസോസിയേഷൻ സുപ്രീംകോടതിയിൽ. ചെറുകിട ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴത്തെ വാക്‌സിൻ കമ്പനികളുടെ നയ പ്രകരമുള്ളത് എന്നാണ് ഹര്‍ജിയിൽ പറയുന്നത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണെങ്കിൽ 6000 യൂണിറ്റും ഭാരത് ബയോടെക്കിൽ നിന്നാണെങ്കിൽ 3800 യൂണിറ്റും കുറഞ്ഞത് വാങ്ങണം. ഇത് ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാവുന്നതല്ലാ എന്നും ഹര്‍ജിയിൽ സൂചിപ്പിക്കുന്നു. അതിനാൽ ആവശ്യത്തിന് അനുസരിച്ച് വാക്‌സിൻ വാങ്ങാൻ കഴിയുന്ന വിധത്തിൽ മാദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like