വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്ത് ഇന്ത്യ .
- Posted on April 12, 2021
- News
- By Sabira Muhammed
- 386 Views
25 കോടി ആളുകൾക്ക് ജൂലായ് മാസത്തോടെ വാക്‌സിൻ ലഭ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്ത് ലോക രാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ. 10 കോടി ഡോസുകൾ ഇതിനോടകം തന്നെ രാജ്യം വിതരണം ചെയ്തു കഴിഞ്ഞു. 85 ദിവസങ്ങൾക്ക് ഉളളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി ചൈന 102 ഉം യുഎസ് 89 ദിവസങ്ങളുമാണ് എടുത്തത്. 25 കോടി ആളുകൾക്ക് ജൂലായ് മാസത്തോടെ വാക്‌സിൻ ലഭ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം ബ്രസീലും യുഎസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ലോകത്ത് റിപ്പോർട് ചെയ്‌തത് ഇന്ത്യയിലാണ്. കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കിയിട്ടുണ്ട്. നിലവിൽ 45 വയസിന് മുകളിൽ പ്രായമുളള എല്ലാവർക്കും വാക്‌സിൻ ലഭ്യമായ രാജ്യത്ത് 40 ദശലക്ഷം ഡോസുകൾ സ്റ്റോക്കുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അതേസമയം ചില സംസ്‌ഥാനങ്ങളിൽ വാക്‌സിൻ വേണ്ടത്ര ലഭ്യമല്ലെന്നും റിപ്പോർട്ടുണ്ട്.