പണമില്ലെങ്കില്‍ വീട് പൂട്ടിയിടണോ? കളക്ടറെ വരെ ചിരിപ്പിച്ച് കള്ളന്റെ കുറിപ്പ്

വ്യത്യസ്തനായ ഒരു കള്ളനാണ് മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയത്

വ്യത്യസ്ത രീതിയിലാണ് ഓരോ കള്ളനും മോഷണം നടത്തറുള്ളത്. ഇതിൽ ഗതികേടുകൊണ്ട് പണമെടുക്കുന്നവർ മുതൽ വര്‍ഷങ്ങള്‍ക്ക് ശേഷം മോഷണ വസ്തു തിരികെ വച്ചിട്ട് പോവുന്നവർ വരെയുണ്ട്. ഇത്തരത്തിൽ വ്യത്യസ്തനായ ഒരു കള്ളനാണ് മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. 

അതീവ സുരക്ഷാ മേഖലയിലെ വീട്ടില്‍ കയറിയ കള്ളന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കായി വച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഡെപ്യൂട്ടി കളക്ടര്‍ ത്രിലോചന്‍ ഗൌറിന്‍റെ വീട് പോലീസ് ഉദ്യോഗസ്ഥരുടേയും അഭിഭാഷകരുടേയും വീടുകള്‍ക്ക് സമീപമാണ്. മധ്യപ്രദേശിലെ ദേവാസിലെ സിവില്‍ ലൈനിലുള്ള വീട്ടിലേക്ക് ജില്ലാ സൂപ്രണ്ടിന്‍റെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലം മാത്രമാണുള്ളത്. ഇവിടെയാണ്  കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്ടര്‍ സ്ഥലത്തില്ലാത്തപ്പോൾ മോഷണം നടന്നത്. 

കുറച്ച് വെള്ളിയാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയെങ്കിലും കളക്ടറെ വരെ ചിരിപ്പിച്ചത് കള്ളൻ അവശേഷിപ്പിച്ച കുറിപ്പാണ്. വീട്ടില്‍ പണമില്ലെങ്കില്‍ വീട് പൂട്ടിയിടണ്ട എന്ന കുറിപ്പെഴുതി ഒപ്പും വെച്ചാണ് കള്ളൻ സ്ഥലം വിട്ടത്.

പ്രണയം കൊലപാതകത്തിൽ എത്താൻ കാരണമെന്ത്?

Author
Sub-Editor

Sabira Muhammed

No description...

You May Also Like