സ്വപ്നം നെയ്ത ഭ്രാന്തി


ഒരുപാടു സ്വപ്നങ്ങളെ ചേർത്തു പുൽകിയെൻ

പ്രാണനാഥൻ വരും കാലൊച്ച കേൾക്കുവാൻ

കാതോർത്തു നിന്നൊരെൻ യാമങ്ങളെ പുൽകി

മാറോടണച്ചന്നു ചേർത്തുനീ എന്നെയും

ഉടുതുണി പറിച്ചെൻെറ മാറും കടീതട പ്രജ്ഞയും അഴിച്ചു നിൻ പ്രാണൻ നിറക്കുവാൻ

കരുതിയെൻ ആത്മാവ് ഹോമിച്ചൊരഗ്നിയെ ചടുല താളത്തിൽ തണുപ്പിച്ചു മഞ്ഞുപോൽ

ഇളകിയാടും നിൻെറ പ്രാണയാനം ചിറകുവെച്ചെൻെറ ആത്മാംശം ഉൾകോണ്ടു പോകവേ

മൃതിയിലും നീ യെൻെറ മാത്രമെന്നുൾ പുളകമുൾക്കോണ്ടു ഞാനുമെൻ ചിറകിൽ പറന്നുവോ

ഛടുതിയിൽ നീ വരമാല്യം ധരിച്ചോരു യുവതിയെ കയ്യിൽ പകുത്തു ചേർത്തെത്തിയാ

കാഴ്ച്ചയെൻ ചിറകും മനോബലം താങ്ങുന്ന തൂണും പറിച്ചാഴ സീമയിൽ വീണുപോയ്

അവിടെയെൻ വീഴ്ച്ച കണ്ടാരോ തൊടുത്തോരു കാമബാണത്തിൽ പിടിച്ചൂ കരേറി ഞാൻ

അതുപോയി വീണതോ നുരയും പുഴുക്കളേ പേറുന്ന കാമ സാമ്രാട്ടിൻെറ കൂരയിൽ

തിരികെയെത്താൻ പെട്ട പാടൂകളൊക്കെയും കരുതിയോർ ക്രൂരമാം കാളിന്തിൽ താഴ്ത്തി

ഒടുവില്‍ നീ ഊളിയിട്ടെത്തിയെൻ ചാരെ അന്നൊരുപാടു പേർ കേൾക്കെ ഓതി... മുഴു ഭ്രാന്തി

അന്നുതൊട്ടിന്നുമാ പേരു പേറിക്കയറി ആഴങ്ങൾ പിന്നിട്ട ആൾകൂട്ടവും മാറി

പുഴുനുരക്കും ഹൃദയമേളങ്ങളും ചടുല താളങ്ങളും മാറി വാനിൽ പറന്നപോൽ

ആരോരുമില്ലാത്ത പ്രാണനും പ്രണയവും ആരവമുറങ്ങിയോരാത്മാവിനാഴവും

ആത്മഹർഷങ്ങളേ മാറോടടക്കി പിടിച്ചു ജീവിക്കുന്ന 

ചത്തു കുരുത്തു ചീഞ്ഞെത്തുന്ന ഭ്രാന്തി ഞാൻ


ദിന്‍കര്‍ ബി നായർ

ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി

Author
Sub-Editor

Sabira Muhammed

No description...

You May Also Like