വിജയകരമായി നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയിലെത്തി

 പുരാതന തടകത്തിന്റെ അടിത്തട്ടിലാണ് ഗവേഷണങ്ങൾക്കായി പേടകം ഇറകീട്ടുള്ളത്.

ഏഴു മിനിട്ടോളം നീണ്ട സൂക്ഷ്മമായ പരിശ്രമങ്ങൾക്കൊടുവിൽ നാസയുടെ പെർസെവറൻസ് പര്യവേഷണ പേടകം ചൊവ്വായിലെത്തി. ഏഴു മാസത്തെ യാത്രക്കുശേഷമാണ് പെർസെവറൻസ് റോവർ ഇന്ന് പുലർച്ചെ രണ്ടരയോടെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്.പൂർണമായും ഓട്ടോമാറ്റിക് ആയി പ്രേവർത്തിക്കുന്ന ലാൻഡിംഗ് സംവിധാനം മനുഷ്യസഹായമില്ലാതെയാണ് ചൊവ്വായിലെത്തിയത്. 2020 ജൂലൈ 30ന് ഫ്ലോറിഡയിലെ നാസയുടെ യു എൽ എ അറ്റ്‌ലസ് 541 ൽ നിന്നാണ് പുറപ്പെട്ടത്.

ചൊവ്വയിൽ ജീവന്റെ അവശേഷിപ്പുകൾ ഉണ്ടെന്നു കരുതപ്പെടുന്ന പുരാതന തടകത്തിന്റെ അടിത്തട്ടിലാണ് ഗവേഷണങ്ങൾക്കായി പേടകം ഇറകീട്ടുള്ളത്. സൂക്ഷ്‌മ ജീവികളുടെ ഫോസിലുകൾ ഇവിടുത്തെ മണ്ണിൽ ഉണ്ടാകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.അതിനായി പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാമ്പിളുകൾ ശേഖരിക്കും.2031 ൽ പേടകം സാമ്പിളുമായി ഭൂമിയിൽ മടങ്ങിയെത്തും.

1997ലാണ് ആദ്യമായി ചക്രങ്ങളുടെ സഹായത്തോടെ ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിച്ചു പഠനം നടത്താനുള്ള റോവർ വിജയകരമായി നാസ എത്തിച്ചത്. ഇതുൾപ്പടെ ചൊവ്വായിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെർസെവറൻസ്. സോജണർ, ഓപ്പർച്യുണിറ്റി, സ്പിരിറ്റ്‌, ക്യുരി യോസിറ്റി എന്നിവ നേരത്തെ ചൊവ്വയിൽ വിജയകരമായി എത്തിയിരുന്നു.


ദയാബായി - ആദിവാസി ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന, ലോകമെമ്പാടും ആദരിക്കുന്ന സ്ത്രീരത്നം.

Author
Sub-Editor

Sabira Muhammed

No description...

You May Also Like