ഇന്ത്യ, അമേരിക്കയുടെ സഹായം വീണ്ടും തേടി; അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് ശ്രമം
- Posted on August 29, 2021
- News
- By Sabira Muhammed
- 316 Views
ഇന്ത്യയിലേക്ക് 550 പേരെയാണ് ഇതുവരെ കാബൂളിൽ നിന്ന് കൊണ്ടുവരാനായത്
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ രാജ്യത്ത് തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം വീണ്ടും തേടി. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ എത്താൻ കഴിയാതിരുന്ന ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് ശ്രമം. ഇന്ത്യയിലേക്ക് 550 പേരെയാണ് ഇതുവരെ കാബൂളിൽ നിന്ന് കൊണ്ടുവരാനായത്. ഇന്ത്യക്കാരാണ് ഇതിൽ പകുതി പേരും. ഇന്ത്യക്കാർ അഫ്ഗാനിസഥാനിലെ ഐഎസിൽ ഉണ്ടോ എന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.