കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തം; മന്ത്രിസഭായോഗം ഇന്ന് ചേരും
- Posted on July 15, 2021
- News
- By Sabira Muhammed
- 261 Views
ശനിയാഴ്ചയാണ് ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് എങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

വ്യാപാരികൾ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. നാളെ മുഖ്യമന്ത്രി വ്യാപാരികളുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. കൂടുതൽ ഇളവുകൾ പെരുന്നാൾ പരിഗണിച്ച് വേണമെന്ന ആവശ്യം ശക്തമാണ്.
സർക്കാർ ഇന്ന് ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും ചർച്ച ചെയ്യും. ശനിയാഴ്ചയാണ് ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് എങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.