ടോവിനോയുടെ ത്രില്ലർ ചിത്രം; കാത്തിരിപ്പിന് വിരാമമിട്ട് ട്രൈലെർ പുറത്ത്
- Posted on September 13, 2021
- Cine-Bytes
- By Ghulshan k
- 266 Views
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ചിത്രത്തിന്റെ കഥപശ്ചാത്തലത്തെ കുറിച്ചുള്ള ഒരു സൂചന പോലും നൽകുന്നില്ല
ടൊവിനോ തോമസ് നായകനായ കാണെക്കാണെ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കി നിർമ്മാതാക്കൾ. നിഗൂഡമായ ആമുഖത്തോടെയാണ് ട്രൈലെർ തുടങ്ങുന്നത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ചിത്രത്തിന്റെ കഥപശ്ചാത്തലത്തെ കുറിച്ചുള്ള ഒരു സൂചന പോലും നൽകുന്നില്ല. എങ്കിലും ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന രീതിയിലാണ് ട്രൈലെർ അവസാനിക്കുന്നത്.
സെപ്റ്റംബർ 17-ന് ഒ ടി ടി പ്ലാറ്റ്‌ഫോമിൽ സോണി ലിവ് നേരിട്ട് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉയരെ ഡയറക്ടർ മനു അശോകനാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്.
ഡ്രീംകാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീൻ നിർമ്മിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ പ്രേം പ്രകാശ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, അലോക്, ശ്രുതി ജയൻ, ധന്യ മേരി വർഗീസ് എന്നിവരും വേഷമിടുന്നുണ്ട്.