വീണ്ടും ലോക്ക്ഡൗണ്‍; നിർദ്ദേശവുമായി ആരോ​ഗ്യ മന്ത്രാലയം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തനാണ് നിർദ്ദേശം. 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ച്‌ ആലോചിച്ച്‌ കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം . ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് വേണ്ടിയുള്ള ശുപാര്‍ശ ആരോ​ഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. നിലവിൽ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണ് വൈറസ് വ്യാപനം കുറക്കുന്നതിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക. കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക്  ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ഭിന്നാഭിപ്രായമുണ്ടെങ്കിലും രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.അടുത്ത കുറച്ച്‌ ആഴ്ചകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ അനിവാര്യമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങളുമായുള്ള അടിയന്തര ചർച്ചക്ക് കേന്ദ്രം ഒരുങ്ങുന്നത്.

മങ്ങലേറ്റ് മലയാളികൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like