പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല; കോൺഗ്രസ് വിട്ട് അനിൽകുമാർ സിപിഎമ്മിലേക്ക്

അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച അനിൽകുമാർ എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ്

അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് അനിൽ കുമാർ കോൺ​ഗ്രസിൽ നിന്ന് രാജി വെച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കിയ അനില്‍കുമാര്‍ 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി മാധ്യമങ്ങളോട് പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ പ്രസ്താനമെന്ന നിലയിൽ സിപിഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ അ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാതിരുന്നതെന്നും അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താൻ.

സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആ​ഗ്രഹമെന്നും, അതിനുള്ള സാഹചര്യം സിപിഎമ്മിൽ മാത്രമാണ് ഉള്ളതെന്നുമാണ് അനിൽ കുമാർ കൂട്ടിച്ചേർത്തു.

മിഠായി തെരുവ് തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഗ്നിരക്ഷാസേന

Author
Sub-Editor

Sabira Muhammed

No description...

You May Also Like