സോഡിയാക്ക് കില്ലർ നൽകിയ സന്ദേശം ചുരുളഴിഞ്ഞു....

കേസ് അനേഷണത്തിൽ നിന്ന് വഴിതിരിക്കാനുള്ള കൊലപാതകിയുടെ വിദ്യ ഈ സന്ദേശത്തിലൂടെ വ്യക്തമാകുന്നു.

50 വർഷങ്ങൾക്ക് ശേഷമാണ് സോഡിയാക്ക് കില്ലർ നൽകിയ കോഡ് രൂപത്തിലുള്ള സന്ദേശത്തിന്റെ അർത്ഥം ചുരുളഴിയുന്നത്..1969ൽ സെൻഫ്രാൻസിസ്‌കോയിലെ ഒരു പത്രത്തിന് സോഡിയാക്ക് കില്ലർ എന്നറിയപ്പെടുന്ന സീരിയൽ കില്ലർ അയച്ചു കൊടുത്ത കോഡിന്റെ അർത്ഥമാണ് ഇപ്പോൾ ക്രിപ്റ്റോഗ്രാഫി സംഘം കണ്ടെത്തിയിരിക്കുന്നത്.സോഡിയാക്ക്  എന്നറിയപ്പെടുന്ന സീരിയൽ കില്ലർ 1968-69കാലഘട്ടങ്ങളിൽ 7പേരെ കൊല്ലുകയും, ഓരോ കൊലപാതകത്തിന് മുമ്പും  കൊലയെ സംബന്ധിച്ചിട്ടുള്ള സന്ദേശങ്ങൾ സെൻഫ്രാൻസിസ്‌കോയിലെ ക്രോണിക്കിൾ പത്രത്തിന് കോഡ് രൂപത്തിൽ അയച്ചു കൊടുത്തിരുന്നു.ഇതിൽ ചിലതൊക്കെ ഡീകോഡ് ചെയ്യാൻ വിധക്തർക്ക് കഴിഞ്ഞിരുന്നു.എന്നാൽ ഡീകോഡ്  ചെയ്യാൻ കഴിയാതിരുന്ന 340 ക്യാറക്ടറുള്ള കോഡ് ഇപ്പോൾ ഡേവിസ് ഒറഞ്ചാക്ക്, സാം  ബ്ലേക്ക്,ജാൾ വാൻ,ഐക്കീ എന്നിവർ ചേർന്നാണ് ഡീകോഡ്  ചെയ്തിരിക്കുന്നത്.'എന്നെ പിടികൂടാനുള്ള ശ്രമം നിങ്ങൾ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ഞാൻ പ്രധീക്ഷിക്കുന്നു.ഗ്യാസ് ചേമ്പറിനെ എനിക്ക് ഭയമില്ല. കാരണം ഇത് എന്നെ സ്വർഗത്തിലേക്ക് അയക്കും.എനിക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുപാട് പേരുണ്ട് 'ഇതായിരുന്നു ആ കോഡ് സന്ദേശം.കേസ് അനേഷണത്തിൽ നിന്ന് വഴിതിരിക്കാനുള്ള കൊലപാതകിയുടെ വിദ്യ ഈ സന്ദേശത്തിലൂടെ വ്യക്തമാകുന്നു.1971ൽ പുറത്തിറങ്ങിയ ഡേർട്ടി ഹാരി,2007ലെ സോഡിയാക്ക് എന്നീ സിനിമകൾ എല്ലാം ഈ കൊലയാളിയെയും കേസിനെയും ആസ്‌പദമാക്കിയിട്ടുള്ളതാണ്..

Author
No Image

Naziya K N

No description...

You May Also Like