ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’

ഓ.ടി.ടി. റിലീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ചിത്രം വളരെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. 

ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങി മലയാള ചലച്ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. ജപ്പാനിലെ ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ വിറ്റു പോയിരുന്നുവെന്നും, കോവിഡ് പ്രതിസന്ധി മൂലം റിലീസ് നീളുകയായിരുന്നുവെന്നും നിർമ്മാതാവായ ജോമോൻ ജേക്കബ് അറിയിച്ചു.

ഓ.ടി.ടി. റിലീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ചിത്രം വളരെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് തന്നെ അന്തർദേശീയ അന്വേഷണങ്ങൾ വന്നിരുന്നുവെന്നും ജോമോൻ വ്യക്തമാക്കി.  അങ്ങനെയാണ്   ജപ്പാൻ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ചിത്രത്തിന് സെലക്ഷന്‍ കിട്ടുന്നത്. ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ‘സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്’ എന്ന വിഭാഗത്തിൽ ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെയാകും പ്രദർശിപ്പിക്കുക. 

നീസ്ട്രീം, ആമസോണ്‍ പ്രൈം എന്നിവ കൂടാതെ മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ക്കൂടി ചിത്രം നിലവില്‍ ലഭ്യമാണ്. സിനിമാപ്രനര്‍, ഫില്‍മി, ഗുഡ്ഷോ, സൈന പ്ലേ, ലൈംലൈറ്റ് മീഡിയ, കേവ്, റൂട്ട്സ് വീഡിയോ, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ബുക്ക് മൈ ഷോയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും വൈകാതെ ചിത്രം എത്തും. മറ്റു ചില പ്ലാറ്റ്ഫോമുകളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും നിര്‍മ്മാതാവ് പറയുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചലച്ചിത്രോത്സവത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

സിനിമയുടെ ക്ലൈമാക്സിന്റെ നിർണായക ഘടകങ്ങൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like