ലോകത്തിൽ ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും വിലപിടിപ്പുള്ള കേക്ക് ഏതാണെന്നറിയുമോ ?
- Posted on November 13, 2021
- Kitchen
- By Sabira Muhammed
- 417 Views
മായം ചേർക്കാതെ, ചുരുങ്ങിയ ചിലവിൽ, എളുപ്പത്തിൽ വീട്ടിൽ എങ്ങനെ ഒരു കേക്കുണ്ടാക്കാം എന്ന് നോക്കാം
ഇന്ന് കേക്കുകളുടെ ലോകം വളരെ വലുതാണ്. വ്യത്യസ്ത രുചികളിലുള്ള കേക്കുകൾ വീടുകളിൽ തന്നെ നമ്മൾ തയ്യാറാക്കാറുമുണ്ട്. എന്നാൽ, ലോകത്തിൽ ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും വിലപിടിപ്പുള്ള കേക്ക് ഏതാണെന്നറിയുമോ ? ബ്രിട്ടീഷ്കാരനായ ഡബീ വിംങ്ഹാം നിർമ്മിച്ച 75 മില്യൺ ഡോളർ വിലമതിക്കുന്ന 450 കിലോയോളം വരുന്ന ഒരു ബർത്ത്ഡേ കേക്കാണത്. എന്നാൽ ഇത് വാങ്ങിയ ആളുടെ വിവരം ഇന്നും രഹസ്യമാണ്.
നമ്മൾ ഇതുവരെ ശ്രദ്ധിക്കാത്ത കേക്കുകളുടെ ഒരു റെക്കോർഡ് നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. അത് ലോകത്തിലെ ഏറ്റവും വലിയ കേക്കുണ്ടാക്കിയ റെക്കോർഡാണ്. കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷൻ തൃശ്ശൂരിൽ വച്ച് നിർമ്മിച്ച ആറര കിലോമീറ്ററോളം നീളമുള്ള കേക്ക് ആണ്.