എല്ലാ ദിവസവും കടകൾ തുറക്കാം; വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം

അടുത്ത ആഴ്ച മുതൽ  പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകനയോഗത്തിൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കിയും എല്ലാ ദിവസങ്ങളിലും കടകൾ തുറന്നുപ്രവർത്തിക്കാനും അനുമതി നൽകി. അടുത്ത ആഴ്ച മുതൽ  പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. 

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് അശാസ്ത്രീയമാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്. ചീഫ് സെക്രട്ടറി തല ശുപാർശ വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനായിരുന്നു. പ്രവർത്തന സമയം വർധിപ്പിക്കാനും ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നും ശുപാർശയിലുണ്ടായിരുന്നു. 

ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു. രോ​ഗവ്യാപനം കൂടാതെയും പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ ലംഘിക്കാതെയും ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരി​ഗണനയിലുണ്ട്.

ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങൾക്ക് പകരം മൈക്രോ കണ്ടയ്ൻമെൻറ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയൻമെൻറ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തിൽ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like