കൊവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൻ; വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ ഇല്ലാതെ ഇംഗ്ലണ്ടിൽ പ്രവേശിക്കാം

ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു

ഇനി ഇംഗ്ലണ്ടിൽ ക്വാറന്റീൻ ഇല്ലാതെ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് കൊവിഷീൽഡ്  ബ്രിട്ടൻ അം​ഗീകരിച്ചത്. ഇംഗ്ലണ്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കാത്തത് വിവേചനമാണെന്ന് നേരത്തെ ഇന്ത്യ തുറന്ന് പറഞ്ഞിരുന്നു. 

ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണ് ഇന്ത്യയുടേതെന്നും വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു.

കൊവിഷീൽഡ് സ്വീകരിച്ചവർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധം; ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

Author
Sub-Editor

Sabira Muhammed

No description...

You May Also Like