തരംഗമായി രജനിയുടെ 'വാ സാമി'

ഒട്ടേറെ താരങ്ങള്‍ വേഷമിടുന്ന അണ്ണാത്തെയില്‍ നായികയായി എത്തുന്നത് നയൻതാരയാണ്

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന  ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ വാ സാമിയെന്ന പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. 

മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ ആദ്യം ഗാനം ആലപിച്ചത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു. സണ്‍ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. ജനികാന്തിന് പുറമേ നയൻതാര, മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്ന അണ്ണാത്തെയില്‍ നായികയായി എത്തുന്നത് നയൻതാരയാണ്.

ഇസ്തക്കോ.. ഇസ്തക്കോ പാടി തകർത്ത് മഞ്ജു വാര്യർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like