ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം പരിഗണിച്ചാണ്. 2015 ജൂൺ 21 നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.

അഷ്ടാംഗ യോഗക്ക് AD 1600 ൽ പതഞ്ജലി മഹർഷിയാണ് രൂപംനൽകിയത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധരണം, ധ്യാനം, സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195സൂക്തങ്ങളിലായി പതഞ്ജലി പ്രതിപ്രാദിച്ചിട്ടുള്ളത്. 


ഇതിന് ആയിരം വർഷങ്ങൾക്ക് ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്.  അധ്യാത്മികതയിൽ നിന്ന് യോഗ ഭൗതികതയിലേക്ക് മാറിയതിന്റെ തുടക്കം ഇവിടെയാണ്.  ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്മായരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസ മഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു.


യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യ വ്യാപാര സാധ്യതകളും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. യോഗയെ ഉയർത്തെഴുന്നേൽപ്പിച്ചത് ടി.കൃഷ്ണമാചാരിയാണ്. മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയിൽ വെച്ച് കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു.  അന്നുതൊട്ടു മാത്രമാണ് യോഗക്ക് ഔദ്യോഗിക സ്വരം ലഭിക്കുന്നതും ഇന്നുകാണുന്ന രീതിയിലേക്ക് യോഗ എത്തുന്നതും. 


അദ്ദേഹത്തിന്റെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്ക്ക് ചെയ്തു നോക്കാന്‍ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്.


അഞ്ജനേയസനം


Author
Sub-Editor

Sabira Muhammed

No description...

You May Also Like