ഇ യു കമ്മീഷൻ പ്രസിഡന്റിന് ഇരിപ്പിടമില്ല !

ഉർസുലക്ക് എതിരെ ഉണ്ടായത് ലിംഗവിവേചനമാണെന്നാണ്  പ്രമുഖരുടെ പ്രതികരണം .


ഉർദുഗാനുമായുള്ള ചർച്ചയിൽ ഇ യു കമ്മീഷൻ പ്രസിഡന്റിന് ഇരിപ്പിടമില്ല. തുർക്കി പ്രസിഡന്റ് രജപ്  തയ്യിപ് ഉർദുഗാനുമായുള്ള കൂടികാഴിച്ചക്കെത്തിയ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൺ  ഡെർ ലെയ്ന്ക്കാണ്  ഇരിപ്പിടം നിഷേധിച്ചത്. യൂറോപ്യൻ യൂണിയൻ - തുർക്കി ബന്ധം ഉഷ്മളമാകുന്നതിന്റെ ഭാഗമായി അങ്കാറയിലെത്തിയതായിരുന്നു ഉർസുലയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളും . ചർച്ചക്കായ് ഉർസുല മുറിയിലെത്തിയപ്പോൾ യൂറോപ്യൻ യൂണിയൻ - തുർക്കി പതാകകൾക്ക് മുന്നിലായുള്ള രണ്ട് കസേരകളിൽ ഉർദുഗാനും ചാൾസ് മൈക്കിളും ഇരിപ്പുറപ്പിച്ചു . ഇതിനെതിരെ ഉർസുല പ്രതികരിച്ചതിനെ തുടർന്ന് വിദേശ കാര്യമന്ത്രിയുടെ എതിർവശത്തതായി ഇരിക്കാൻ സോഫ നൽക്കുകയായിരുന്നു . യൂറോപ്യൻ കമ്മീഷന്റെ ആദ്യ വനിതാ പ്രസിഡന്റ് ആണ് ഉർസുല .പ്രോട്ടോകോൾ അനുസരിച്ചാണ് ഇരിപ്പിടം ക്രമീകരിച്ചതെന്നാണ് സംഭവത്തിൽ ചാൾസ് മൈക്കിളിന്റെ വിശദീകരണം .

രാത്രികാല കർഫ്യൂ ഏർപ്പെടുത്തി കർണാടക.

Author
Sub-Editor

Sabira Muhammed

No description...

You May Also Like