കലിതുള്ളി മഴ; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് കരമനയാറും കിള‌ളിയാറും  കരകവിഞ്ഞു. 

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമ‌ര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട് വരെയുള‌ള മ‌റ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കരമനയാറും കിള‌ളിയാറും തിരുവനന്തപുരത്ത് കരകവിഞ്ഞു. കാലടിയില്‍ നിന്ന ജനങ്ങളെ വീടുകളില്‍ വെള‌ളം കയറിയതിനെ തുടര്‍ന്ന് മാ‌റ്റി പാര്‍പ്പിച്ചു. രാവിലെ അല്‍പനേരം തെക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞിരുന്നെങ്കിലും പിന്നീട് ആരംഭിച്ചു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ തിരുവനന്തപുരത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ലോക്ഡൗണ്‍ മൂലം ആശയവിനിമയം തടസപ്പെടാതിരിക്കാന്‍ ദുരന്തനിവാരണ അതോറി‌റ്റി പ്രത്യേക ജാഗ്രതാ നി‌ര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് കനത്ത മഴ; ക്യാംപുകളിലേക്ക് മാറാന്‍ ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ കമ്മീഷണര്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like