ചാമ്പ്യന്‍സ് ലീഗ്; അത്ഭുതങ്ങളൊന്നും കാണിക്കാതെ ബയേണിന് മുന്നില്‍ ബാഴ്സ കീഴടങ്ങി!

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെക്ക് ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാരാണുള്ളത്

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീക്വാർട്ടര്‍ കാണാതെ ബാഴ്സലോണ പുറത്ത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാതെ മൂന്ന് ഗോളിന് ബയേണിന് മുന്നില്‍ ബാഴ്സ കീഴടങ്ങി.

ഇതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെക്ക് ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാരാണുള്ളത്.

ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍, മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കിയാണ് റഷ്യന്‍ പട സെനിത് കരുത്ത് കാട്ടിയത്.

ഏകപക്ഷീയമായ ഒരു ഗോളിന് മാല്‍മോയെ യുവന്‍റസ് പരാജയപ്പെടുത്തിയപ്പോൾ യങ് ബോയ്സ് ഒരുഗോള്‍ സമനിലയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തളച്ചു. 

കേരളത്തിലെ ആദ്യത്തെ ട്രയാത്ത്‌ലോൺ അക്കാദമി

Author
Sub-Editor

Sabira Muhammed

No description...

You May Also Like