നീതിപീഠത്തിന് പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടല്ല; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

കോവിഡ് വ്യാപനം തടയാൻ തെരുവിൽ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് പരാമര്‍ശം

രാജ്യത്ത് ഭിക്ഷാടനം കോടതി ഉത്തരവിലൂടെ നിരോധിക്കില്ലെന്ന് സുപ്രീംകോടതി. കോവിഡ് വ്യാപനം തടയാൻ തെരുവിൽ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് പരാമര്‍ശം.  തെരുവിൽ ഭിക്ഷ യാചിക്കുന്നത് ദാരിദ്ര്യം കൊണ്ടാണെന്നും നീതിപീഠത്തിന് പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടല്ല ഉള്ളതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 

ആരും ഭിക്ഷ യാചിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരല്ല. ഒരു ഗതിയും ഇല്ലാത്തത് കൊണ്ടാണ് ആളുകൾ ഭിക്ഷ യാചിക്കുന്നത്.  കോടതിക്ക് അവര്‍ക്ക് മുന്നിൽ കണ്ണടക്കാൻ സാധിക്കില്ല, വലിയൊരു സാമൂഹ്യ-സാമ്പത്തിക പ്രശ്നമായേ കാണാനാവൂ എന്ന് പറഞ്ഞ കോടതി ആളുകൾക്ക് തെരുവിൽ ഭിക്ഷ യാചിക്കേണ്ടി വരുന്നത് സര്‍ക്കാരുകളുടെ സാമൂഹ്യക്ഷേമ നയങ്ങളിലെ പോരായ്മകൾ കൊണ്ട് കൂടിയാണെന്നും ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഹര്‍ജിക്കാരന്‍റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

അതേസമയം ഭിക്ഷ യാചിക്കുന്നവരുടെ പുനരധിവാസവും അവര്‍ക്ക് വാക്സിൻ നൽകാനുള്ള നടപടികളും പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അയച്ച നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാനും ആവശ്യപ്പെട്ടു.

ഉത്തരവ് തിരുത്തി കണ്ണൂർ ജില്ലാ കലക്ടർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like