ഒരിടവേളയ്‌ക്ക് ശേഷം അനുഷ്‌ക ശര്‍മ ജൂലൻ ഗോസ്വാമിയായി തിരിച്ചെത്തുന്നു!
- Posted on January 06, 2022
- Cinemanews
- By Sabira Muhammed
- 230 Views
അനുഷ്‍ക ശര്‍മ തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്‌റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനുഷ്‌ക ശര്‍മയാണ്. അനുഷ്‍ക ശര്‍മ തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്‌റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചത്. 'ഛക്ദേ എക്സ്‍പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് അറിയിച്ച് കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അനുഷ്‍ക ശര്‍മയുടെ തിരിച്ചുവരവാണ് ഈ ചിത്രം. ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യം താരം പങ്ക് വെച്ചിട്ടില്ല.