സ്വപ്‌നങ്ങളല്ല, വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത്; ആവേശമായി ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ടീസർ
- Posted on October 06, 2021
- Cine-Bytes
- By Sabira Muhammed
- 242 Views
ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 300 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തെ കാത്തിരിക്കുന്നത്
ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് ആവേശമായി എച്ച്ബിഒ മാക്‌സ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ടീസർ. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 300 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തെ കാത്തിരിക്കുന്നത്.
പ്രിൻസ് ഡെയ്മൺ ടർഗേറിയന്റെ ശബ്ദത്തിൽ ‘ഗോഡ്‌സ്, കിംഗ്‌സ്, ഫയർ ആൻഡ് ബ്ലഡ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലർ കാണികളിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ടീസർ അവസാനിക്കുന്നത് സ്വപ്‌നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് അവസാനിക്കുന്നത്.