കലക്ടറുടെ പുതിയ ഉത്തരവിനെതിരെ കണ്ണൂർ ജില്ലയിൽ വ്യാപക പ്രതിഷേധം

ഒരുപാട് ദിവസത്തെ കാത്തിരിപ്പിനോടുവിലാണ് പലർക്കും വാക്‌സിൻ എടുക്കാൻ സാധിക്കുന്നത്. അതിനിടയിൽ  ആർ ടി പി സി ആർ പരിശോധന വേണമെന്ന ഉത്തരവ് വന്നാൽ ഫലം ലഭിക്കാൻ 24 മണിക്കൂർ താമസിക്കും, അതോടെ സ്ലോട്ട് നഷ്ടമാവാനും സാധ്യതയുണ്ട്

കണ്ണൂരിൽ വാക്‌സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. വാക്‌സിൻ ലഭിക്കാൻ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലെ ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും വാക്‌സിൻ വിതരണം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഒരുപാട് ദിവസത്തെ കാത്തിരിപ്പിനോടുവിലാണ് പലർക്കും വാക്‌സിൻ എടുക്കാൻ സാധിക്കുന്നത്. അതിനിടയിൽ  ആർ ടി പി സി ആർ പരിശോധന വേണമെന്ന ഉത്തരവ് വന്നാൽ ഫലം ലഭിക്കാൻ 24 മണിക്കൂർ താമസിക്കും, അതോടെ സ്ലോട്ട് നഷ്ടമാവാനും സാധ്യതയുണ്ട്.

തൊഴിൽ സ്ഥലങ്ങളിലും രണ്ട് ഡോസ് വാക്‌സിൻ കൂടാതെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും കളക്ടർ സൂചിപ്പിച്ചു. ഓട്ടോ, ടാക്സി ജീവക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് പതിനഞ്ച് ദിവസം കൂടുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും ഉത്തരവിൽ പറയുന്നു. 

ടി പി ആർ കുറയ്ക്കാനായാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഉത്തരവ് ജനങ്ങളിലേക്ക് എത്തിച്ചത്. ഈ മാസം ഇരുപത്തിയെട്ട് മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.

തൊഴിൽ രംഗങ്ങളിലും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കണ്ണൂർ ജില്ലാ കലക്ടർ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like