തുളസി ചെടിയുടെ സവിശേഷതകൾ ..

നേത്ര രോഗത്തിന് കരിംതുളസി ഇല ഉത്തമമാണ്!!!

ഒട്ടുമിക്ക രോഗങ്ങൾക്കുള്ള മരുന്നെല്ലാം  തുളസിയിലയിൽ ഉണ്ട്. തുളസിയുടെ ഇല മാത്രമല്ല അതിന്റെ തണ്ടും പൂവുമെല്ലാം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. തുളസിയിലയിലെ നീര്  സേവിച്ചാൽ പനി ഭേദമവും.വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത് കൊണ്ട് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷ നേടാൻ കഴിയും.തൊണ്ട വേദനയ്ക്ക് തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടിൽ  കവിൾ കൊള്ളുന്നത് ഉത്തമമാണ്.തലവേദനയ്ക് തുളസിയിലയും ചന്ദനവും അരച്ച് പേസ്റ്റ് രൂപത്തിലേക്കി നെറ്റിയിൽ പുരട്ടിയാൽ ശമനം ഉണ്ടാവും. നേത്ര രോഗത്തിന് കരിംതുളസി ഇല ഉത്തമമാണ്.കരിംതുളസിയിലയുടെ നീര് രണ്ടുത്തുള്ളി കണ്ണിൽ ഇറ്റിക്കുന്നത് വഴി കണ്ണുവേദന മാറി കിട്ടുകയും ചെയ്യുന്നു.

കടപ്പാട്-കേരള കൗമുദി ദിനപ്പത്രം
Author
No Image

Naziya K N

No description...

You May Also Like