ഇലയട ഒരു നൊസ്റ്റാൾജിക്ക് വിഭവം ...

നമ്മുടെ ഇലയട അത്ര നിസ്സാരക്കാരനല്ല; ഇലയടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

നമ്മള്‍ മലയാളികള്‍ക്ക് ഇലയട എന്ന് കേള്‍ക്കുന്നത് തന്നെ ഒരു വികാരമാണ്. മലയാളികളുടെ വൈകുന്നേര പലഹാരങ്ങളില്‍ ഇലയടയുള്ള സ്ഥാനം മറ്റൊന്നിനുമില്ല. മലയാളികള്‍ക്ക് എന്ത് ആഘോഷം ഉണ്ടായാലും ഇലയട കൂടിയേ തീരൂ. ഓണം വന്നാലും വിഷു വന്നാലും ഇലയടയ്ക്ക് ഇലയട തന്നെ വേണം. എന്നാല്‍ നമ്മുടെ ഇലയടയ്ക്ക് ചില ആരോഗ്യഗുണങ്ങള്‍ കൂടിയുണ്ടെന്ന് അറിയാമോ ?

പ്രധാനമായും അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് അട. എന്നാല്‍ അരിപ്പൊടി കൊണ്ടും , ഗോതമ്ബ് പൊടി കൊണ്ടും നമുക്കിത് ഉണ്ടാക്കാം. അരി പൊടി, ശര്‍ക്കര, തേങ്ങ, ഏലയ്ക്ക എന്നിവ ആവശ്യത്തിനു ചേര്‍ത്തു നല്ല വാഴയിലയില്‍ പരത്തി വെച്ച ശേഷം ആവിയില്‍ വേവിച്ചാണ് ഇതെടുക്കുന്നത്. എണ്ണയോ, നെയ്യോ ചേര്‍ക്കാതെ ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് ഇലയട. ഇത് തന്നെയാണ് ഇതിന്റെ ഗുണകരമായ വശവും. ഒരു സ്റ്റീം ചെയ്ത ഡസര്‍ട്ട് എന്ന് വേണമെങ്കില്‍ ഇലയടയെ വിശേഷിപ്പിക്കാം.

ആവിയില്‍ വേവിച്ചെടുക്കുന്ന അരിമാവും, ശര്‍ക്കരയും ഏലക്കയുടെ ഗുണവുമെല്ലാം ഒത്തിണങ്ങിയ സമ്ബുഷ്ടആഹാരമാണ് ഇലയട. തേങ്ങയ്ക്ക് പകരം ചക്ക വരട്ടിയതോ അവല്‍ വിളയിച്ചതോ നേന്ത്രപ്പഴമോ അല്ലെങ്കില്‍ ഉപ്പും എരിവും ചേര്‍ന്ന ഏതെങ്കിലും കൂട്ടോ ഉള്ളില്‍ വച്ച്‌ വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഉണ്ടാക്കുന്നുണ്ട് ഇലയട.


നേന്ത്രപ്പഴം കഴിച്ചാൽ അത് ഒരു ടോണിക്കിന്റെ ഫലം നൽകുമെന്ന് പറയപ്പെടുന്നു

Author
No Image

Naziya K N

No description...

You May Also Like