രാജ്യം മൂന്നാം തരംഗത്തിൽ; സ്ഥിരീകരിച്ച് കോവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി

കോവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും മുന്നറിയിപ്പ്.

കോവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്ത്യ കൊവിഡ് മൂന്നാം തരംഗത്തിലെന്ന് സ്ഥിരീകരിച്ചു.   രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കോവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും കോവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ അറിയിച്ചു. 

വൻവർദ്ധനവാണ് ഇന്ത്യയിൽ കഴിഞ്ഞയാഴ്ച മാത്രം കോവിഡ് കേസുകളിൽ ഉണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ വ്യക്തമാക്കി. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും ഇത് കൂടുതലായി നഗരങ്ങളിലാണ് വ്യാപിക്കുന്നതെന്നും ''സമാനമായ കേസ് വ‍ർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. 

ഇന്ത്യയിലെ സാഹചര്യവും ദക്ഷിണാഫ്രിക്കയിൽ പടർന്ന് പിടിച്ച ഒമിക്രോൺ വകഭേദവും തമ്മൽ സമാനതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദക്ഷിണാഫ്രിക്കയിലെ കേസുകളുടെ സാഹചര്യം വച്ച് നോക്കിയാൽ, കേസുകൾ കുത്തനെ കൂടിയെങ്കിലും രണ്ടാഴ്ച കൊണ്ട്, കേസുകൾ താരതമ്യേന കുറഞ്ഞു വരുന്നതാണ് കണ്ടത്. പലരിലും ലക്ഷണങ്ങളില്ലായിരുന്നു. അല്ലെങ്കിൽ വളരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ.

ആശുപത്രിയിലാക്കേണ്ട സാഹചര്യമുള്ള കേസുകൾ ആകെ കേസുകൾ വച്ച് നോക്കിയാൽ തുലോം കുറവായിരുന്നു. ഇതെല്ലാം പരിഗണിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ഉടൻ കേസുകൾ കുറഞ്ഞേക്കാം. സമാനമായ രീതിയാണ് ഇന്ത്യയിലും മൂന്നാം തരംഗത്തിൽ കാണുന്നത്''. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ പരിഗണിച്ചാൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം നേരിയ തോതിലെങ്കിലും കൂടുന്നത് മരണനിരക്കും കൂടാൻ കാരണമാക്കുമെന്ന് വിലയിരുത്തലുണ്ട്.

അതിതീവ്രമായി കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like