മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍, വാക്‌സിന്‍ നിര്‍ബന്ധമാക്കി സർക്കാർ

ഈ നിബന്ധനകള്‍ ഇന്നു മുതല്‍ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ബാധകമാണ്

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സർക്കാർ. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം 72 മണിക്കൂറിന് മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്കോ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തവർക്കോ  മാത്രമേ മദ്യം വാങ്ങാന്‍ കഴിയുകയുള്ളൂ. 

ഈ നിബന്ധനകള്‍ ഇന്നു മുതല്‍ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ബാധകമാണ്. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഉത്തരവുണ്ട്. മദ്യവില്‍പ്പനയ്ക്കും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങൾ ബാധകമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പുതിയ തീരുമാനം ഇതിന്റെ അടിസ്ഥാനത്തിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ്. 

ബെവ്കോ മദ്യവില്‍പ്പനശാലകള്‍ക്ക് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് ബാധകമാകുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ രേഖകളോ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ പേര്‍ വാക്സിനെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

നേരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് അറിയിക്കാനും നിർദ്ദേശിച്ചു.

അനിശ്ചിത കാലത്തേക്ക് ലോക്സഭ പിരിഞ്ഞു; വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി

Author
Sub-Editor

Sabira Muhammed

No description...

You May Also Like