ഒൻപത് ഭാവങ്ങളിൽ അവതരിച്ച് 'നവരസ' ടീസർ

ഒൻപത് പ്രമുഖ സംവിധായകർ ഒൻപത് ഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസ ഓഗസ്റ്റ് ആറിന് പ്രീമിയർ ചെയ്യും.

ഒൻപത് പ്രമുഖ സംവിധായകർ ഒൻപത് ഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസ ഓഗസ്റ്റ് ആറിന് പ്രീമിയർ ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചത് ഒൻപത് ഭാവങ്ങളെ ആന്തോളജിയിലെ പ്രധാന അഭിനേതാക്കൾ അവതരിപ്പിക്കുന്ന ടീസറിലൂടെയാണ്.

നവരസ നിർമ്മിക്കുന്നത് പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്.  ഒൻപത് ഹ്രസ്വചിത്രങ്ങളാണ് നവരസയിലുള്ളത്. കെ.വി ആനന്ദ്, ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം,ഹലിതാ ഷമീം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്,അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

ഒമ്പത് സിനിമകളിലായി അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു എന്നിവരാണ് പ്രധാന താരങ്ങളായി എത്തുക.

ഛായാഗ്രഹണം പി സി ശ്രീറാം സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, സുജിത് സാരംഗ്, വി, ബാബു എന്നിവരാണ്. പട്ടുകോട്ടൈ പ്രഭാകര്‍, മദന്‍ കാര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ. ഏ ആര്‍ റഹ്മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം.

മുന്‍നിര താരങ്ങളും സംവിധായകരും  പ്രതിഫലം വാങ്ങാതെയാണ് ആന്തോളജിയില്‍ സഹകരിക്കുന്നത്.  ആന്തോളജിയില്‍ നിന്നുള്ള വരുമാനം കോവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി നീക്കിവയ്ക്കാനാണ് നിര്‍മ്മാതാവ് മണിരത്‌നം തീരുമാനിച്ചിരിക്കുന്നത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നവരസയില്‍ സഹകരിക്കുന്നത് സൗജന്യമാണെന്ന് നെറ്റ്ഫ്ലിക്‌സും വ്യക്തമാക്കി.

അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും

Author
Sub-Editor

Sabira Muhammed

No description...

You May Also Like