വിമാനം വൃത്തിയാക്കാൻ റോബോട്ടിനെ ചുമതലപ്പെടുത്തി എയർഇന്ത്യ...

ഇന്ത്യയിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയാണ് എയർഇന്ത്യ.

ഇന്ത്യയിൽ ആദ്യമായി വിമാനം അണുവിമുക്തമാക്കാനായി റോബോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എയർ ഇന്ത്യ .കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.ഇനി  വിമാനത്തിന്റെ അകം റോബോട്ട് വൃത്തിയാക്കി സാനിടൈസ് ചെയ്യും.ഇന്ത്യയിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയാണ് എയർഇന്ത്യ.യുവി  ഡിസ്ഇൻഫെക്ഷൻ ലാമ്പിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.ബോയിങ് 737 -800   എന്ന വിമാനം ഡൽഹി വിമാനതാവളത്തിൽ  ഈ സംവിധാനം ഉപോയോഗിച്ച് വൃത്തിയാക്കി.ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള  സംവിധാനം ആണ് യുവിസി അണുനശീകരണ സംവിധാനം.ഇത് പ്രതലത്തിൽ നിന്നും വൈറസ് ,അണുക്കൾ ,ബാക്ടീരിയ എന്നിവയെ ഇല്ലാതാകുന്നു എന്ന് പരിശോധനകളിലൂടെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് തന്നെ അംഗീകരിച്ചിട്ടുണ്ട്.
സാൻ മീംസിൽ ബാഴ്‌സലോണയ്ക്ക് വിജയം..

Author
No Image

Naziya K N

No description...

You May Also Like