"നാം അറിഞ്ഞില്ല ഞമ്മളോടാരും പറഞ്ഞില്ല" ഈ ഇത്തിരിപ്പൂവിന്റെ ഗുണങ്ങൾ"..

ഞമ്മുടെ എല്ലാം 'വേലിയരികിൽ കാണുന്ന അരിപ്പൂ  എന്ന കുഞ്ഞി പൂവിന്റെ ഗുണങ്ങൾ ... 

ഞമ്മുടെ തൊടിയിലും വേലിയരിക്കില്ലെല്ലാം ധാരാളമായി കാണപ്പെടുന്ന അരിപ്പൂ ,കൊങ്ങിണിപ്പൂ എന്നെല്ലാം അറിയപ്പെടുന്ന ഈ പൂവ്  നാം  സാധാരണയായി  ഓണക്കാലത് പൂക്കളം ഇടാൻ മാത്രമാണ് ഉപയോഗിക്കുന്നത് .എന്നാൽ ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട് .ആയുർവേദത്തിലും മറ്റു പാരമ്പര്യ നാട്ടു വൈദ്യങ്ങളിലും അരിപ്പൂ ഉപയോഗിച്ച്  വരുന്നുണ്ട്.


ത്വക്ക് രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്.ഇതിന്റെ വേര് പാലിൽ ചേർത്ത് അരച്ചുകുടിക്കുന്നതും നല്ലതാണ്.ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക്  അരിപ്പൂ വളരെ നല്ലതാണ് .വേരിട്ടു തിളപ്പിച്ച വെള്ളം ദഹന സംബന്ധം ആയ പ്രശ്നങ്ങൾക്കു വളരെ ഉത്തമമാണ്.കുട്ടികളിൽ പൊതുവെ കാണുന്ന ദഹന കുറവ് വിര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് അരിപ്പൂവിന്റെ ഇല അരച്ചു ആട്ടിൻ പാലിൽ ചേർത്ത്  കൊടുക്കുന്നത് വളരെ ഫലപ്രദമാണ് .

കടപ്പാട്:കേരള കൗമുദി ദിനപത്രം 

Author
No Image

Naziya K N

No description...

You May Also Like