ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനം

ഇത് ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് അഖിലേന്ത്യാ കിസാൻ സഭ പ്രതികരിച്ചത്

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കർഷകരുടെ ഒരു വർഷം നീണ്ട സമരത്തിനൊടുവിലാണ് വിവാദ നിയമങ്ങൾ പിൻവലിച്ചത്. ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത് ഗുരുനാനാക്ക് ദിനത്തിലാണ്. 

കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും ർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നുമാണ് പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

തെരുവിൽ കർഷകർ കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും സമരം നടത്തിയത്. എന്നാൽ മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 

ടുക്കി ഡാമിൽ 2400.03 അടിക്ക് മുകളിലെക്ക് ജല നിരപ്പ് ഉയരാൻ സാധ്യത

Author
Sub-Editor

Sabira Muhammed

No description...

You May Also Like