ആറ് ദിവസത്തേക്ക് അടച്ചുപൂട്ടി രാജ്യതലസ്ഥാനം.
- Posted on April 19, 2021
- News
- By Sabira Muhammed
- 461 Views
നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾക്ക് ഈ പാസ് അനുവദിക്കും.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ 6 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി. നിലവിൽ ഡൽഹിയിൽ രാത്രികാല കർഫ്യുവും വരാന്ത്യ കർഫ്യും നടപ്പാക്കിയിതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവക്ക് നിയന്ത്രണമുണ്ട്. കർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. മറ്റുള്ളവർ വീടുകളിൽ തന്നെ തുടരണം. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ടിക്കറ്റുകൾ കൈയിൽ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾക്ക് ഈ പാസ് അനുവദിക്കും.
ഇന്ന് രാത്രി പത്ത് മണി മുതൽ അടുത്ത തിങ്കളാഴ്ച്ച പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികൾ ഡൽഹി വിട്ട് പോകരുതെന്നും ഇവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി ആരോഗ്യരംഗം തകരാതെയിരിക്കാനാണ് നടപടിയെന്നും ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഭ്യർത്ഥിച്ചു. പ്രതിദിനം കാൽ ലക്ഷത്തിന് മുകളിൽ വരുന്ന രോഗികളും നൂറിലേറെ മരണം ഉൾപ്പെടെ അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനിടെ സർക്കാരിന്റെ തീരുമാനം.