മനോജ് ബാജ്‌പേയിയുമായി സ്ക്രീൻ പങ്കിടാൻ ഊർമിള മഹന്ത ഒരുങ്ങുന്നു

സീ ഫൈവ് അവതരിപ്പിക്കിന്ന ചിത്രം ആഗസ്റ്റ് 6 മുതൽ പ്രദർശനത്തിനെത്തും

റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡയൽ ഹൺഡ്രഡിൽ ബോളിവുഡ് നടൻ മനോജ് ബാജ്‌പേയിക്കൊപ്പം അസമീസ് നടി ഊർമിള മഹന്ത സ്ക്രീൻ പങ്കിടുന്നു. ഊർമിള തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. സീ ഫൈവ് അവതരിപ്പിക്കിന്ന ചിത്രം ആഗസ്റ്റ് 6 മുതൽ പ്രദർശനത്തിനെത്തും, ചിത്രത്തിൽ നീന ഗുപ്തയും സാക്ഷി തൻവാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ആൽക്കെമി ഫിലിംസും ചേർന്ന് അവതരിപ്പിച്ച ഈ സിനിമ ഒരു സസ്പെൻസ് ത്രില്ലർ ആണെന്ന് നിർമാതാക്കൾ അറിയിച്ചു. മുംബൈ പോലീസ് കോൾ സെന്ററിലെ ഒരു രാത്രിയിലെ ഒരു അടിയന്തര കോൾ എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ കഥാഗതി. നിഗൂഡമായ കോൾ സ്വീകരിക്കുന്ന കൺട്രോൾ റൂമിൽ പോലീസ് ഓഫീസറുടെ വേഷം ചെയ്യുന്ന മഹന്ത, ചിത്രത്തിന്റെ ട്രെയിലറും ട്വിറ്ററിൽ പങ്കുവച്ചു.

നെട്രികണ്ണ് ട്രെയിലർ

Author
Citizen journalist

Ghulshan k

No description...

You May Also Like