കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ഭീമൻ്റെ വഴി’
- Posted on November 13, 2021
- Cine-Bytes
- By Sabira Muhammed
- 374 Views
മുഴുനീള കോമഡി ചിത്രമാണ് ഭീമൻ്റെ വഴി
അഷ്റഫ് ഹംസ അണിയിച്ചൊരുക്കുന്ന ‘ഭീമൻ്റെ വഴി’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സൂര്യ ടിവിയുടെ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്. ഡിസംബർ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. മുഴുനീള കോമഡി ചിത്രമാണ് ‘ഭീമൻ്റെ വഴി’. ഒരു വഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി.
സുരാജ് വെഞ്ഞാറമ്മൂട്, ഭഗത്, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍ ജിനോ, ബിനു പപ്പു, നസീർ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു.