അടിമുടി പുതുമയോടെ രണ്ടാം പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പുറത്ത്.

രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പുറത്ത്. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഈ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോർജ്, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, വി അബ്ദുറഹ്മാൻ വിഎൻ വാസവൻ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. 

പുതിയ മന്ത്രിമാർ 

സിപിഎം 

1. പിണറായി വിജയൻ

2. എം.വി.ഗോവിന്ദൻ 

3. കെ.രാധാകൃഷ്ണൻ 

4.കെ.എൻ ബാലഗോപാൽ 

5. പി.രാജീവ് 

6. വി.എൻ.വാസവൻ 

7. സജി ചെറിയാൻ 

8. വി.ശിവൻ കുട്ടി 

9. മുഹമ്മദ് റിയാസ് 

10. ഡോ.ആർ.ബിന്ദു 

11. വീണാ ജോർജ് 

12. വി.അബ്ദു റഹ്മാൻ

സിപിഐ 

13. പി.പ്രസാദ് 

14. കെ.രാജൻ 

15. ജെ.ചിഞ്ചുറാണി 

16. ജി.ആർ. അനിൽ

17. റോഷി അഗസ്റ്റിൻ - കേരളാ കോൺഗ്രസ് എം  

18. കെ.കൃഷ്ണൻകുട്ടി - ജെഡിഎസ് 

19. അഹമ്മദ് ദേവർകോവിൽ - ഐഎൻഎൽ

20. ആൻണി രാജു - ജനാധിപത്യ കേരള കോൺ​ഗ്രസ്  

21. എ.കെ.ശശീന്ദ്രൻ - എൻസിപി

എറണാകുളത്ത് ട്രിപ്പിൾ പൂട്ടിന് മുകളിലൊരു പൂട്ട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like