ഗ്രീൻ ടീയുടെ ഗുണങ്ങളും ദോഷങ്ങളും ..

ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകളാണ് ഇതിന് ഗുണം നല്‍കുന്നത്

ഒരുപാട് ആളുകൾ  ഇഷ്​ടപ്പെടുന്ന പാനീയമാണ്​ ചായ. കട്ടന്‍ ചായയും പാല്‍ ചായയും ലമണ്‍ ടീയും ഗ്രീന്‍ ടീയുമെല്ലാം  ഇതിൽ ഉൾപ്പെടുന്നു.. എന്നാല്‍ ഗ്രീന്‍ ടീയാണ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ലത് .

ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകളാണ് ഇതിന് ഗുണം നല്‍കുന്നത് . കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ ഉത്തമമാണ് . മാത്രമല്ല, ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഗ്രീന്‍ ടീ മികച്ചതാണ്. എന്നാല്‍ കുടിക്കേണ്ട സമയത്തല്ല കുടിക്കുന്നതെങ്കില്‍ ഇവ ഗുണത്തേക്കാളുപരി  ദോഷം ചെയ്യും.

പല സമയത്തും ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്. കാരണം ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. കൂടാതെ രാവിലെ  ഗ്രീന്‍ ടീ കുടിച്ചാൽ വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുകയും  വയറിനു പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അള്‍സറിനും  സാധ്യതയുമുണ്ട്. ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നതും  നല്ലതല്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവിനെ ബാധിയ്ക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാക്കാനും  ഇടയാക്കുന്നു.


ചായയും ആയുസും തമ്മിൽ ബന്ധമുണ്ടോ??

Author
No Image

Naziya K N

No description...

You May Also Like