സഞ്ചോ ഇനി അഞ്ച് വർഷത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള അവസരം ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഒരു ദിവസം ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് എനിക്കറിയാമായിരുന്നു

ഇംഗ്ലണ്ട് ഫുട്‍ബോൾ താരം ജാദോൺ സാഞ്ചോയെ ബുണ്ടസ്ലിഗ ടീമായാ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കൈമാറ്റം പൂർത്തിയാക്കിയതായി പ്രീമിയർ ലീഗ് ക്ലബ്. വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. 21 വയസ്സുള്ള താരത്തെ ഈ മാസം ആദ്യത്തോടെ 85 ദശലക്ഷം യൂറോക്ക് കൈമാറ്റം ചെയ്യാൻ ഇരു ക്ലബ്ബുകളും ധാരണയിലെത്തിയിരുന്നു.  

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള അവസരം ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും, ഒരു ദിവസം ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് എനിക്കറിയാമായിരുന്നു എന്നും , ആദ്യം ഫുട്ബോൾ കളിക്കാൻ അവസരം നൽകിയ ഡോർട്മുണ്ടിന് നന്ദി അറിയിച്ചുകൊണ്ട്  സാഞ്ചോ പറഞ്ഞു. 

കഴിഞ്ഞ വർഷം യുണൈറ്റഡിന്റെ ഒന്നാം നമ്പർ താരമായി സാഞ്ചോ ഉയർന്നുവെങ്കിലും പ്രതിഫലം ക്ലബിന് അംഗീകരിക്കാൻകഴിയാത്തതായിരുന്നു. 2020-21 സീസണിലെ 38 കളികളിൽ നിന്ന് 16 ഗോളുകളും  20 അസ്സിസ്റ്റുകളും ഡോർട്മുണ്ടിനായി സാഞ്ചോ നേടിയിരുന്നു. മൂന്നാം സ്ഥാനത്തോട് കൂടി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനും ജർമ്മൻ കപ്പ് സ്വന്തമാക്കാനും ഡോർട്മണ്ടിനെ അദ്ദേഹം സഹായിച്ചു.

2018 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇംഗ്ലണ്ടിന് മാത്രമായി 22 ക്യാപ്സ് സാഞ്ചോയ്ക്ക് ഉണ്ടെങ്കിലും യൂറോ 2020ൽ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ടീമിനായി മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.  പെനാൽറ്റി ഷൂട്ടൗട്ടിൽ ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെടുകയായിരുന്നു. ഫൈനലിൽ സ്പോട്ട് കിക്കുകൾ നഷ്‌ടമായ ഇംഗ്ലണ്ടിലെ മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ; 2022ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ആതിഥേയത്വം വഹിക്കും

Author
Citizen journalist

Ghulshan k

No description...