യൂണിവേഴ്‌സിറ്റി ട്രാക്ക് മൽസരങ്ങളിൽ മെഡലുകൾ നേടിയ താരങ്ങളെ ആദരിച്ച് റേസ് ബൈക്കേഴ്‌സ് സോൺ

എം.ജി. യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ അനാമിക, ആദിത്യ, ആന്റണി എന്നിവരും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ അർച്ചന, ഹൃജുൽ ശേഖർ എന്നിവരും ക്യാഷ് അവാർഡിന് അർഹരായി

എം.ജി യൂണിവേഴ്‌സിറ്റിയിലും  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ട്രാക്ക് മൽസരങ്ങളിൽ മെഡലുകൾ നേടിയ കൊച്ചിൻ എൻഡിയുറൻസ് സൈക്ലിംഗ് ക്ലബ്ബിന്റെ താരങ്ങൾക്ക് എറണാകുളം ആസ്ഥാനമായ റേസ് ബൈക്കേഴ്‌സ് സോൺ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു. 

ട്രൈത്ത്ലോൺ അസ്സോസിയേഷൻ ട്രഷറർ ശ്രീ . അഡ്വ. ഇ .എം. സുനിൽകുമാർ ആശംസകൾ നേർന്നു. കേരളാ ട്രൈത്ത്ലോൺ അസോസിയേഷൻ വൈസ്പ്രസിഡന്റ് ശ്രീ. അനീഷ് കൃഷ്ണ സമ്മാനദാനം നിർവ്വഹിച്ചു.

എം.ജി. യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ അനാമിക, ആദിത്യ, ആന്റണി എന്നിവരും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ അർച്ചന, ഹൃജുൽ ശേഖർ എന്നിവരും ക്യാഷ് അവാർഡിന് അർഹരായി. 

റേസ്ബൈക്കേഴ്‌സ് സോൺ എം.ഡി യും കേരളാ പ്രോ സൈക്ലിംഗ് ലീഗ് പ്രസിഡന്റുമായ ശ്രീ ഷിറാസ് മുഹമ്മദ്, സെക്രട്ടറി ശ്രീ. ജയ്‌മോൻ കോര, ജോയിന്റ് സെക്രട്ടറി അഡ്വ. ശാന്തൻ വി. നായർ,   സ്റ്റേറ്റ് കോഓർഡിനേറ്റർ ഡിക്സൺ ടെന്നി എന്നിവരും പരിപാടിയിൽ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like