കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ന് താത്പര്യ പത്രത്തിന്റെ കരട് സമര്‍പ്പിക്കും
- Posted on July 19, 2021
- News
- By Sabira Muhammed
- 378 Views
10 കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.

സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ തുടര്‍നടപടികളിലേക്ക്. ഇന്ന് താത്പര്യ പത്രത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിക്കും. താത്പര്യ പത്രത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത് ചര്‍ച്ചകള്‍ക്കായി എസ് ചിത്രയുടെ നേതൃത്വത്തിൽ നിയോഗിച്ച സംഘമാണ്.
10 കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. രാജ്യത്ത് വാക്‌സിന്‍ നിര്‍മിക്കുന്നത് 20 കമ്പനികളാണ്. വാക്‌സിനില്‍ നിന്ന് വലിയ ലാഭം കിട്ടാത്തതിനാൽ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നിര്‍മാണം ആരംഭിക്കുന്നത് തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണെന്നാണ് വിവരം.
താത്പര്യ പത്രം സമര്‍പ്പിക്കുക കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ്. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചന. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുധീര്‍, കൊവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ്.