സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്...

യോഗത്തിൽ 50 % വിദ്യാർഥികളെ ഒന്നിടവിട്ട ദിവസങ്ങളിൽ സ്‌കൂളിലെത്തിച്ച് ക്ലാസ് നടത്താനാകുമോ എന്ന് പരിശോധിക്കും.

സംസ്ഥാനത്തു സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും.യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും .കോവിഡ് കാരണത്താൽ കുറച്ചു മാസങ്ങളായി സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ് .

ജനുവരി ആദ്യത്തോടു കൂടി സ്‌കൂളുകൾ വീണ്ടും തുറക്കണമെന്നാണ് വിദ്ഗ്ധ സമിതി നിർദ്ദേശിക്കുന്നത്.10,പ്ലസ് ടു ക്ലാസ്സുകൾക്ക് പൊതു പരീക്ഷകളും പ്രാക്റ്റിക്കൽ ക്ലാസ്സുകളും നടത്തേണ്ടതുണ്ട് .ഈ ഒരു സാഹചര്യത്തിലാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരിക്കുന്നത് .യോഗത്തിൽ 50 % വിദ്യാർഥികളെ ഒന്നിടവിട്ട ദിവസങ്ങളിൽ സ്‌കൂളിലെത്തിച്ച് ക്ലാസ് നടത്താനാകുമോ എന്ന് പരിശോധിക്കും.ഇന്ന് മുതൽ പകുതി വീതം അദ്ധ്യാപകർ സ്‌കൂളിൽ എത്തണമെന്നും നിർദ്ദേശമുണ്ട് .

കടപ്പാട്-മീഡിയ മംഗളം


കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കേണ്ട - നിർമാതാക്കൾ

https://www.enmalayalam.com/news/wGRPfPXG

Author
No Image

Naziya K N

No description...

You May Also Like