പനീർ ബർഗ്ഗർ - ഈ വിഭവത്തിന്റെ ഉത്ഭവം ഇന്നും അവ്യക്തമാണ്

1921ലാണ് ആദ്യ ബർഗ്ഗർ കട തുടങ്ങുന്നത്

ബർഗ്ഗറിന്റെ മുഴുവൻ പേര് ഹാംബർഗർ എന്നാണ്. എളുപ്പത്തിൽ പറയാൻ വേണ്ടി ഇതിനെ ചുരുക്കി ബർഗ്ഗർ എന്നാക്കിയതാണ്. ഉയർന്ന ഗുണമേന്മയുള്ള ഗോമാംസം കയറ്റുമതി ചെയ്യുന്ന ജർമ്മനിയിലെ ഹാംബർഗ് എന്ന സ്ഥലപ്പേരിൽ നിന്നാണ് "ഹാംബർഗർ" എന്ന പദം ഉണ്ടായത്. ഒരു നൂറ്റാണ്ടിലേറെയായി തീൻ മേശകളിൽ സജീവമാണ് ബർഗ്ഗർ. എന്നാൽ ഈ വിഭവത്തിന്റെ ഉത്ഭവം ഇന്നും അവ്യക്തമാണ്. 

1758 ൽ ഹന്ന ഗ്ലാസ് എഴുതിയ പ്രശസ്തമായ ആർട്ട് ഓഫ് കുക്കറി മെയ്ഡ് പ്ലെയിൻ ആന്റ് ഈസി എന്ന പുസ്തകത്തിൽ "ഹാംബർഗ് സോസേജ്" എന്ന പേരിൽ ഒരു പാചകക്കുറിപ്പുണ്ട്. ഇത് വറുത്ത റൊട്ടികളുടെ നടുവിൽ അല്പം മാംസം വെച്ച് വിളമ്പുന്നതാണ്. ഇതിന് സമാനമായ ലഘുഭക്ഷണം 1869 ൽ ഹാംബർഗിൽ "റണ്ട്സ്റ്റോക്ക് വാം ഷ്മള" എന്ന പേരിൽ പ്രചാരത്തിലുണ്ടായിരുന്നു. 

1884 എഴുതപ്പെട്ട ബോസ്റ്റൺ ജേണലിൽ "ഹാംബർഗർ സാൻഡ്‌വിച്ച്" നെ കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്.  1921ലാണ് ആദ്യ ബർഗ്ഗർ കട തുടങ്ങുന്നത്. പിന്നീട് 21-ാം നൂറ്റാണ്ടിൽ അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് പ്രതിഭാസത്തിലൂടെയാണ് ഇന്ന് കാണുന്ന വിധം ബർഗ്ഗർ പ്രശസ്തിയാർജിച്ചത്.

പനീറിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like