ചർച്ചയില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ പാസാക്കി ലോക്സഭ

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഒറ്റവരി ബില്ലാണ് അവതരിപ്പിച്ചത്

ലോക്സഭ ചർച്ചയില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ പാസാക്കി. ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും. പ്രതിപക്ഷം ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിഷേധിച്ചെങ്കിലും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഒറ്റവരി ബില്ലാണ് അവതരിപ്പിച്ചത്.

എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. പ്രതിപക്ഷത്തിന്റെ ബില്ലിന്‍മേല്‍ ചര്‍ച്ചവേണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു. സഭാ നടപടികള്‍ സാധാരണനിലയിലാകാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി‍.ഈ പശ്ചാത്തലത്തിൽ ലോക്സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.

മലവെളളപ്പാച്ചിൽ; തിരുവനന്തപുരത്ത് എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like