ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്

താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവച്ചത്

നടൻ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ നായകനായി എത്തുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ അഭിനയിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും. നേരത്തെ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകളാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ. ഇപ്പോൾ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം.

മനുഷ്യ പരിണാമ ചരിത്രത്തിന്റെ കഥയുമായി പി കെ ബിജു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like