പ്രതിഷേധ കാറ്റിൽ വീണ് എം.സി ജോസഫൈന്‍; എട്ട് മാസം ബാക്കിനിൽക്കെ രാജി

ഗാർഹിക പീഡനത്തെ പറ്റി പരാതി പറഞ്ഞ യുവതിയോട് നിങ്ങൾ അനുഭവിച്ചോ എന്നായിരുന്നു മറുപടി.

പ്രതിഷേധങ്ങൾക്കൊടുവിൽ എം.സി ജോസഫൈന്‍ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേർന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തെ കുറിച്ച് ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും പരമാര്‍ശം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും ചെയ്തതിന് ശേഷം ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. എട്ടുമാസത്തെ കാലാവധി മാത്രം ബാക്കി നിൽക്കെയാണ് വിവാദ പരാമര്‍ശം ജോസഫൈനെ പദവി ഒഴിപ്പിച്ചത്. 

സെക്രട്ടേറിയറ്റ് യോഗത്തിൽ ജോസഫൈനെതിരെ രൂക്ഷ വിമർശനമാണുണ്ടാക്കിയത്. പാർട്ടിക്കും സർക്കാരിനും ജോസഫൈൻ നാണക്കേടുണ്ടാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ചാനലിൽ നടന്ന ലൈവ് പരിപാടിക്കിടെയാണ് പരാതിക്കാരിയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ചത്. ഗാർഹിക പീഡനത്തെ പറ്റി പരാതി പറഞ്ഞ യുവതിയോട് നിങ്ങൾ അനുഭവിച്ചോ എന്നായിരുന്നു മറുപടി.

എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലിസ് സുരക്ഷ ഏർപ്പെടുത്തീട്ടുണ്ട്. ഇന്നലെ തന്നെ യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇന്നും എ.കെജി സെന്ററിന് മുന്നില്‍ പ്രതിഷേധക്കാരുണ്ടായിരുന്നു.

ഓളം തീർക്കാൻ ഒരുങ്ങി ഐ എൻ എസ് വിക്രാന്ത്

Author
Sub-Editor

Sabira Muhammed

No description...

You May Also Like